വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരുന്നു

JULY 7, 2026, 2:57 AM

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇരു ജില്ലകളിലെയും വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

മണ്ണിടിച്ചിൽ ദുരന്തം നേരിട്ട വയനാട്ടിലെ മേപ്പാടിയിൽ ഇന്നലെ മാത്രം 250 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ ദുഷ്‌കരമായിരിക്കുകയാണ്.

അതേസമയം, മേപ്പാടി–ചൂരൽമല റോഡിലെ തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കനത്ത മഴയെ തുടർന്ന് നിർമാണ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണം.

vachakam
vachakam
vachakam

തുരങ്കപാത നിർമാണത്തിനായി എത്തിയ തൊഴിലാളികളാണ് മണ്ണിനടിയിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയ്ക്കിടയിലും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam