മഴ വരുന്നു; കുട മറക്കേണ്ട; സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

MAY 31, 2026, 8:32 PM

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴയുടെ തീവ്രത ഉയരുമെന്ന് വ്യക്തമാക്കി കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളാണ് മുന്നറിയിപ്പിൽ ഉൾപ്പെട്ടത്.

ചൊവ്വാഴ്ച സംസ്ഥാനത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്ത് ജില്ലകൾക്ക് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. അതിനൊപ്പം ബുധനാഴ്ച മുതൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്ന വിലയിരുത്തലാണ് കാലാവസ്ഥാ വിഭാഗം നൽകുന്നത്.

ബുധനാഴ്ച (03-06-2026) ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് യെല്ലോ അലേർട്ടാണ്.

vachakam
vachakam
vachakam

വ്യാഴാഴ്ച (04-06-2026) മഴയുടെ വ്യാപ്തി വീണ്ടും ഉയരുമെന്നാണ് മുന്നറിയിപ്പ്. അന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലവിലുണ്ടാകും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam