തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയെന്ന് വ്യക്തമാക്കി പ്രോസിക്യൂഷൻ. രാഹുൽ ഗര്‍ഭഛിദ്രം നടത്താൻ നിര്‍ബന്ധിച്ചതിന് തെളിവുകളുണ്ടെന്നും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. ഇന്നലെ നടന്ന വാദത്തിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം ഉന്നയിച്ചത്.
അതേസമയം സുഹൃത്തിന്‍റെ കയ്യിൽ നിന്ന് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക വാങ്ങി കഴിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ ആദ്യം ഗുളിക വാങ്ങിയില്ലെന്നും ഡോക്ടറെ കാണാൻ പോകാമെന്ന് സമ്മതിച്ചിരുന്നുവെന്ന മൊഴിയാണ് യുവതി നൽകിയത്.
എന്നാൽ ഡോക്ടര്‍ക്ക് പെണ്‍കുട്ടിയുടെ മാതാവിന് പരിചയമുള്ളതിനാൽ അവരെ കാണാൻ പറ്റില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു എന്നും ഇതിനുപിന്നാലെയാണ് രാഹുലിന്‍റെ സുഹൃത്ത് ജോബി ഗുളികകള്‍ നൽകിയതെന്നുമാണ് പ്രോസിക്യൂഷൻ വാദത്തിൽ വ്യക്തമാക്കിയത്.
അതേസമയം ഗുളിക കൊണ്ടുവരാൻ പെൺകുട്ടി ആവശ്യപ്പെടുന്ന ഓഡിയോ പ്രതിഭാഗം ഹാജരാക്കിയിരുന്നു. എന്നാൽ രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കികൊണ്ടാണ് ഗുളിക രണ്ടാമത് കൊണ്ടുവരാൻ ആവശ്യപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ ഇതിനെ ഖണ്ഡിച്ചുകൊണ്ട് വാദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
