കൊച്ചി: മന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരായ അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട് പ്രതികരിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടിയോട് കാണിച്ച നീതികേടിന് കിട്ടിയ കൂലി ആണ് ഇതെന്ന് രാഹുൽ പറഞ്ഞു.
മന്ത്രിയെ പോലീസ് എപ്പോള്‍ അറസ്റ്റ് ചെയ്യും എന്ന ചോദ്യവും രാഹുല്‍ ഉന്നയിച്ചു. ഹോട്ടല്‍ വളഞ്ഞ് രാത്രി എംഎല്‍എയെ അറസ്റ്റ് ചെയ്ത പൊലീസ് ഗണേഷിനെ എന്തു ചെയ്‌തു എന്നും രാഹുൽ ചോദിച്ചു.
നിരന്തര കുറ്റകൃത്യങ്ങൾ ചെയ്ത ഗണേഷിനെ കുറിച്ച് ഭാര്യ തന്നെ പരാതി ഉന്നയിച്ചതായി രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സുരക്ഷയ്ക്കായി എല്ലാവരും വിളിക്കുന്ന പൊലീസ് നമ്പറിൽ തന്നെ പരാതിയുമായി സമീപിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഗണേഷ് കുമാറിന് നിരവധി പ്രണയ ബന്ധങ്ങൾ ഉണ്ടെന്ന് പറഞ്ഞും അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
