വയനാട്: രണ്ടാം തവണയും വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാൻ തീരുമാനിച്ച് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ നിലപാട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും.
ദക്ഷിണേന്ത്യയിലെ പാര്‍ട്ടിയുടെ സാധ്യതകളെ വയനാട്ടിലെ പിന്മാറ്റം ബാധിച്ചേക്കും. ഇന്ത്യ സഖ്യത്തിന്റെ ഭാവിയെ സ്ഥാനാര്‍ത്ഥിത്വം ബാധിക്കുമെന്ന വാദവും രാഹുല്‍ ഗാന്ധി തള്ളി.
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കണമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. അമേഠിയിൽ രാഹുലിന്റെ വരവ് കോൺഗ്രസിന് കൂടുതൽ ഊർജം പകരുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. കോൺഗ്രസിനെ സംബന്ധിച്ച് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നാണ് വയനാട്.
രാഹുലിനൊപ്പം പ്രിയങ്ക റായ്ബറേലയിൽ മത്സരിച്ചാൽ അത് ബിജെപിക്ക് വലിയ വെല്ലുവിളിയാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സഖ്യത്തിന്റെ നേതാക്കളും സമാനമായ രീതിയിൽ പ്രതികരിച്ചു.
അതേസമയം ജനുവരി 14 മുതല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 'ഭാരത് ജോഡോ ന്യായ് യാത്ര' ആരംഭിക്കാനിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്