ആർ. സുഗതനെ അറസ്റ്റ് ചെയ്യാൻ ആകാശത്തേക്ക് വെടിവെച്ച സംഭവം: പൊലീസിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

JUNE 11, 2026, 12:42 AM

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ച സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഗത്യന്തരമില്ലാത്ത സാഹചര്യത്തിലാണ് വട്ടിയൂർക്കാവ് എസ്‌എച്ച്ഒ വെടിയുതിർക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. റിപ്പോർട്ട് ഇന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറും.

സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പാർട്ടിയുടെ ആരോപണം. വട്ടിയൂർക്കാവ് എസ്‌എച്ച്ഒ വിപിനും എസ്‌ഐ അഭിജിത്തും ചേർന്നാണ് സാഹചര്യം വഷളാക്കിയതെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ബിജെപി ആവശ്യം.

ഇക്കാര്യം ഉന്നയിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കാണും. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും.

vachakam
vachakam
vachakam

അതേസമയം, സുഗതന്റെ അറസ്റ്റിനെ ചൊല്ലി രാഷ്ട്രീയ വിവാദവും ശക്തമാണ്. പൊലീസ് നടപടിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചപ്പോൾ, വട്ടിയൂർക്കാവ് എംഎൽഎയും ആരോഗ്യമന്ത്രിയുമായ കെ. മുരളീധരൻ വെടിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് പ്രതികരിച്ചത്.

സുഗതന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും അദ്ദേഹത്തെ കൗൺസിലർ സ്ഥാനത്ത് തുടരാൻ അനുവദിക്കില്ലെന്നുമാണ് സിപിഐഎമ്മിന്റെ നിലപാട്. സുഗതന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 15ന് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam