കൊച്ചി: ഇ. ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ പാത കേരളത്തിന്റെ ആവശ്യങ്ങൾക്ക് നിരക്കാത്ത പദ്ധതിയാണെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി വ്യക്തമാക്കി.ശ്രീധരന്റേത് യുക്തിഹീനമായ പദ്ധതിയാണെന്നും അവർ ആരോപിച്ചു.
സമിതി ജാഗ്രത സമിതിയായി തുടരും. വിഷയത്തിൽ മുഖ്യമന്ത്രിയെ കാണും. ശ്രീധരന്റെ റിപ്പോർട്ട് പഠിക്കാൻ നിയോഗിച്ച സമിതിയിൽ വിശ്വാസമുണ്ട്. സിൽവർ ലൈനിനു സമാനമായ പദ്ധതി എങ്കിൽ എതിർക്കുമെന്നും സമിതി അറിയിച്ചിട്ടുണ്ട്.
അതേസമയം, അതിവേഗ റെയിലുകൾ പോലെ ഉള്ള ആഡംബരങ്ങൾ അല്ല വേണ്ടത്. യാത്രക്കാർക്ക് ശ്വാസം മുട്ടാതെ യാത്ര ചെയ്യാൻ പറ്റുന്ന പൊതു റെയിൽ ഗതാഗതം മെച്ചപ്പെടുത്തണമെന്നും പാതകൾ കൂടുതൽ വേണമെന്നും സമിതി പറഞ്ഞു.വേഗത പ്രശ്നം പരിഹരിക്കാൻ നിലവിലുള്ള റെയിൽവേയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
