തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ അന്വേഷണം ആരംഭിക്കാൻ ആഭ്യന്തര വിജിലൻസ്.
ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ പ്രക്രിയ ക്രമവിരുദ്ധമെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് വൻ ക്രമക്കേടിന്റെ സൂചന പുറത്ത് വരുന്നത്.
എസ്‌പി സിനി എഫ്. ഡെന്നീസിനാണ് അന്വേഷണ ചുമതല. ഇദ്ദേഹം കൊല്ലം, പത്തനംതിട്ട ക്രൈംബ്രാഞ്ച് എസ്‌പിയാണ്. ഇന്ന് ആഭ്യന്തര വിജിലൻസ് എസ്‌പിയായി സിനി ഡെന്നീസ് ചുമതല ഏറ്റെടുക്കും.
ചീഫ് ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ തസ്തികകളെ കുറിച്ചായിരുന്നു ആരോപണം.
പരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയില്ല. ഓൺ സ്ക്രീൻ മാർക്കിങ്ങിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയത്.
ഉദ്യോഗാർഥികളുടെ മാർക്ക് ലിസ്റ്റ് മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചില്ല. മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ നിയമന ശുപാർശ നൽകി. സംഘടനാ നേതാവിന് ഒന്നാം റാങ്ക് നൽകാൻ അട്ടിമറി നടന്നെന്നും ഉദ്യോഗാർഥികൾ ആരോപണമുയർത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
