തോട്ടയ്ക്കാട്ടുകര: തിങ്കളാഴ്ച രാത്രി തോട്ടയ്ക്കാട്ടുകര കെഎസ്ഇബി വെസ്റ്റ് സെക്ഷൻ ഓഫീസിന് മുന്നിൽ വ്യത്യസ്തമായ ഒരു പ്രതിഷേധം അരങ്ങേറി. ദീർഘനേരം വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പരിസരവാസികൾ ഒന്നിച്ചെത്തി, വിഷുവിന് ശേഷമുള്ള പടക്കങ്ങൾ പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധാഘോഷം നടത്തി.
രാത്രിയിൽ രണ്ട് ഘട്ടങ്ങളിലായി കറന്റ് പോയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ നിലവിലുള്ള വൈദ്യുതി നിയന്ത്രണങ്ങളും വർധിച്ച ഉപഭോഗവുമാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം. ഇതിൽ ജീവനക്കാർക്ക് വ്യക്തിഗത ഉത്തരവാദിത്വമില്ലെന്നും അവർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ ഓഫീസ് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് എഞ്ചിനീയർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
