വയനാട്: വനം മന്ത്രി ഷിബു ബേബി ജോണിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സിജുമോൻ ഫ്രാൻസിസിനെ നിയമിച്ചതിൽ എതിർപ്പുമായി പ്രകൃതി സംരക്ഷണ സമിതി രംഗത്ത്.കോ എക്സിസ്റ്റൻസ് കളക്ടീവ് എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.
വനം കയ്യേറ്റക്കാരുടേയും വനം മാഫിയയുടേയും കൂടെ നിന്ന് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച ആളാണ് സിജുമോൻ ഫ്രാൻസിസ് എന്ന് കോ എക്സിസ്റ്റൻസ് കളക്ടീവ് കോർഡിനേറ്റർ എൻ. ബാദുഷ ആരോപിച്ചു. വനം വകുപ്പിൻ്റെ പല പദ്ധതികളെയും എതിർത്തുകൊണ്ട് സിജുമോൻ ഫ്രാൻസിസ് രംഗത്തെത്തിയിട്ടുണ്ടെന്നും ബാദുഷ പറയുന്നു.കഴിഞ്ഞ കുറേ വർഷങ്ങളായി വനം വകുപ്പിനെതിരേ പ്രവർത്തിച്ചു വരുന്ന ആളാണ് സിജുമോൻ എന്നും അദ്ദേഹം വ്യക്തമാക്കി.
സിജുമോനെ ഈ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും സംഘടന നിവേദനം നൽകിയിട്ടുണ്ട് എന്ന് അവർ അറിയിച്ചു.
കൊച്ചി- ധനുഷ്കോടി ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് വാളാർ- നേര്യമംഗലം ഭാഗത്ത് വനംവകുപ്പിൻ്റെ സ്ഥലം വിട്ടുകൊടുക്കുന്ന കാര്യത്തിലും സിജുമോൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസിൽ സിജുമോൻ്റെ മകൾ ഹർജിക്കാരിയാണ്. ഇത്തരത്തിൽ നിരവധിയായി വനംവകുപ്പിനെതിരെയും വകുപ്പിൻ്റെ പദ്ധതികൾക്കെതിരെയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് സിജുമോൻ ഫ്രാൻസിസ് എന്നാണ് കോ എക്സിസ്റ്റൻസ് കളക്ടീവ് ചൂണ്ടിക്കാണിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
