'മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടികൾ തുടങ്ങി'; ബോർഡും ബാനറും മാനദണ്ഡമല്ലെന്ന് കെ.സി. വേണുഗോപാൽ

MAY 5, 2026, 1:04 AM

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടികൾ കോൺഗ്രസ് ആരംഭിച്ചുവെന്ന് കെ.സി. വേണുഗോപാൽ. ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് സർക്കാർ ചെയ്യാൻ പാടില്ലാത്ത പല നടപടികളും സ്വീകരിച്ചതായും, അതിന് മറുപടിയായാണ് ജനവിധിയെന്നും വേണുഗോപാൽ പറഞ്ഞു. സിപിഐഎം വർഗീയത ഇളക്കി വിടാൻ ശ്രമിച്ചെങ്കിലും ജാതിയും മതവും അടിസ്ഥാനമാക്കി വിഭജിക്കുന്ന രാഷ്ട്രീയത്തെ ജനങ്ങൾ തള്ളിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

“സ്ഥാനാർഥിയുടെ നന്മയും പാർട്ടിയുടെ ആശയങ്ങളുമാണ് പ്രധാനമെന്ന് ജനങ്ങൾ തെളിയിച്ചു. വാമനാപുരത്തും കൊച്ചിയിലും ഉൾപ്പെടെ പല മണ്ഡലങ്ങളിലും അതിന്റെ ഉദാഹരണങ്ങൾ കണ്ടു,” എന്നും വേണുഗോപാൽ പറഞ്ഞു.

vachakam
vachakam
vachakam

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോൺഗ്രസിന് ബുദ്ധിമുട്ടാകില്ലെന്നും, കൂടിയാലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി നേതൃത്വത്തിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐഎമ്മിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാർട്ടി വിട്ട നേതാക്കളെ യുഡിഎഫ് സ്ഥാനാർഥികളാക്കിയത് ഈ വൻവിജയത്തിന് സഹായിച്ചുവെന്നും വേണുഗോപാൽ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam