ആലപ്പുഴ: ഹരിപ്പാട് ഷോക്കേറ്റ് വീട്ടമ്മ മരിച്ചതിൽ കെഎസ്ഇബിക്ക് വീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സ്റ്റേ വയർ പൊട്ടിയതല്ലെന്നും അജ്ഞാതർ ഊരി വിട്ടതാണെന്നും ആണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കെഎസ്ഇബി സേഫ്റ്റി ഓഫീസറുടേതാണ് പ്രാഥമിക റിപ്പോർട്ട്.
അതേസമയം കഴിഞ്ഞ ദിവസമാണ് പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തന്‍പുരയില്‍ സരള ഷോക്കേറ്റ് മരിച്ചത്. പാടത്തെ പണിക്കിടെ നിന്ന് വിശ്രമിക്കാനായി കരയിലേക്ക് കയറുമ്പോൾ നടപ്പുവഴിയോട് ചേർന്ന് സ്ഥാപിച്ച സ്റ്റേവയറിൽ പിടിച്ചു. സ്റ്റേ വയർ പൊട്ടിയത് അറിയാതെ അതിൽ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു.
എന്നാൽ സരളയുടെ മരണ കാരണം കെഎസ്ഇബിയുടെ അനാസ്ഥ ആണെന്നാണ് നാട്ടുകാർ ആരോപിച്ചത്. സ്റ്റേ വയർ കൃത്യമായി സ്ഥാപിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ പുനഃസ്ഥാപിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
