കാസർകോട്: കൈവെട്ട് കേസിലെ പ്രതി സവാദിനെ 13 വർഷം ആര് സഹായിച്ചു? എവിടെ തങ്ങി? ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തി? എങ്ങനെ ആശാരി പണി പഠിച്ചു? ആര് പഠിപ്പിച്ചു? തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് എൻ ഐ എ.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിൻറെ ഒളിവു ജീവിതമെന്നാണ് എൻഐഎ കണ്ടെത്തൽ.
ഷാജഹാനെന്ന കളളപ്പേരിലായിരുന്നു കല്യാണം. കാസർകോട് മഞ്ചേശ്വരം സ്വദേശിയാണ് വധു. ഉളളാൾ ദർഗയിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്ന് ഭാര്യാപിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് കണ്ണൂരിലെത്തി, വളപട്ടണത്തും ഇരിട്ടി വിളക്കോടും പിന്നീട് മട്ടന്നൂർ ബേരത്തും വാടകയ്ക്ക് കഴിഞ്ഞു. വാടക വീടെടുക്കാൻ നൽകിയത് ഭാര്യയുടെ രേഖകളും വിലാസവുമായിരുന്നു.
ഗർഭിണിയായി ബേരത്ത് എത്തിയപ്പോൾ ആശ വർക്കർമാർക്കും പൂർണ വിവരങ്ങൾ നൽകാതെ സവാദ് ഒഴിഞ്ഞുമാറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്