തിരുവനന്തപുരത്ത് മദ്യലഹരിയിൽ വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കസ്റ്റഡിയിലെടുത്തത്.
തന്റെ സ്വകാര്യ വാഹനത്തില്‍ നഗരത്തില്‍ എത്തിയ നിജാം മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിലാണ് ആദ്യം ഇടിപ്പിച്ചത്. എന്നാൽ അത് നിജാം പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.ഇതിനുപിന്നാലെ പിഎംജിയിൽ വെച്ച് വീണ്ടും മറ്റൊരു വാഹനത്തിൽ ഇടിച്ചു.ഇതിനിടെ ചോദ്യം ചെയ്തവര്‍ക്കു നേരെ ഇയാള്‍ തട്ടിക്കയറിയതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്നാണ് കന്‍റോണ്‍മെന്‍റ് പൊലീസ് സ്ഥലത്തെത്തി എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്