തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രദർശന സ്ഥലത്ത് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ എസ്ഐക്കും പൊലീസുകാരനും സസ്പെൻഷൻ.കരിമണ്ണൂർ എസ്ഐ റോയ്, സിപിഒ ജിജോ ആൻ്റണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്.
ഇരുവരും മദ്യപിച്ചിരുന്നെന്ന് കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.തുടർന്ന്, റിപ്പോർട്ട് ഇടുക്കി എസ്പി ഡിജിപിക്ക് കൈമാറിയിരുന്നു.ഇത് പരിഗണിച്ചാണ് നടപടിയെടുത്തിരിക്കുന്നത്.
ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ബിഗ് സ്ക്രീൻ പ്രദർശനത്തിനിടെയാണ് സംഭവം. ഇവരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് പൊലീസ് മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാർ ഇരുവരെയും തടഞ്ഞു വയ്ക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
