ഹരിപ്പാട്: അഞ്ച് മാസം ഗര്‍ഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച് വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് കസ്റ്റഡിയിലായി. അമ്പരന്ന വീട്ടുകാര്‍ ഹരിപ്പാട് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തി പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും പിന്നാലെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുയായിരുന്നു.
ഫോണ്‍ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ഹരിപ്പാട് താമല്ലാക്കലിലെ 23 കാരന്റെ വീട്ടില്‍ പെണ്‍കുട്ടി നേരിട്ട് എത്തിയത്. വീട്ടുകാര്‍ വിളിച്ചത് അനുസരിച്ച് എത്തിയ പൊലീസ് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി പീഡന വിവരങ്ങള്‍ വെളിപ്പെടുത്തി.
2023 ല്‍ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായി. തുടര്‍ന്ന് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് ബംഗളൂരുവില്‍ പഠനത്തിന് പോയ സമയത്ത് താമസ സ്ഥലത്തെത്തി അവിടെ വച്ചും പീഡിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
പോക്‌സോ, പട്ടിക ജാതി അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരമാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
