കൊച്ചി: യൂട്യൂബർ തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അന്വേഷണം ശക്തമാക്കി കൊച്ചി സൈബർ പൊലീസ്. പോക്സോ, ലഹരി മരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്. ഇവർക്കെതിരെയുള്ള അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണം ഊർജിതമാക്കിയത്.
തൊപ്പിക്കും സംഘത്തിനുമെതിരെ അഡ്വ. ശ്രീജിത്ത് പെരുമന പരാതി നൽകിയിരുന്നു.പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പരസ്യമായി അശ്ലീല പ്രദർശനം നടത്തുന്നതും, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും, ക്രിമിനൽ കുറ്റങ്ങൾ വലിയ കാര്യമായി വിളിച്ചുപറയുന്നതും യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ശ്രീജിത്ത് പെരുമന വ്യക്തമാക്കിയിരുന്നു.
ഗ്യാങ്ങിൽ വിള്ളൽ വീണതിന് പിന്നാലെ മുൻ സുഹൃത്തുക്കൾ തന്നെയാണ് തൊപ്പിക്കെതിരെ മയക്കുമരുന്ന് ഉപയോഗം, പണം തട്ടിയെടുക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. ഇതിന് പിന്നാലെയാണ് അഡ്വ. ശ്രീജിത്ത് പെരുമന പരാതി നൽകിയിരിക്കുന്നത്.
പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ പൂർണമായും തകർക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനങ്ങളെന്നും, സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം ക്രിമിനലുകൾക്കെതിരെ മാതൃകാപരമായ രീതിയിലുള്ള ശക്തമായ നിയമനടപടികൾ തന്നെ ഉണ്ടാകണമെന്നും അഡ്വ. ശ്രീജിത്ത് പെരുമന പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെയും തൊപ്പിക്കെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
