പോക്സോ കേസ് പ്രതി മുഖ്യാതിഥി; ഹെഡ്മാസ്റ്റർക്ക് വീഴ്ചയുണ്ടായെന്ന്  ഡിഡി അന്വേഷണ റിപ്പോർട്ട്

JUNE 3, 2025, 10:52 PM

തിരുവനന്തപുരം: പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി  തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂളിൽ പോക്സോ കേസ് പ്രതിയായ വ്ലോഗര്‍ മുകേഷ് എം നായറെ പങ്കെടുപ്പിച്ച സംഭവത്തിൽ ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. 

അന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറൽ ഓഫ് എജ്യുക്കേഷന് കൈമാറി. എന്നാൽ, റിപ്പോര്‍ട്ട് കൂടുതൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഡിജിഇ എസ് ഷാനവാസ് തിരികെ നൽകി.

നടപടിക്കുള്ള ശുപാര്‍ശയും റിപ്പോര്‍ട്ടിൽ ഉള്‍പ്പെടുത്തണമെന്നും ഡിജിഇ ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

 സംഭവത്തിൽ ഫോര്‍ട്ട് ഹൈസ്കൂള്‍ ഹെഡ്‍മാസ്റ്ററുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാനാകില്ലെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

മുകേഷ് എം നായറെ സ്പോണ്‍സറാകാം ക്ഷണിച്ചതെന്നും ഇക്കാര്യത്തിൽ നേരിട്ട് ഹെഡ്മാസ്റ്റര്‍ക്ക് പങ്കില്ലായിരിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ, ഒരു പോക്സോ പ്രതി ചടങ്ങിൽ പങ്കെടുത്തിൽ എച്ച് എമ്മിനും ഒഴിയാനാവില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam