അടൂരിൽ  പ്രിജി കണ്ണനെതിരെ ഫേസ്ബുക്ക് കമന്റുമായി സിപിഐ നേതാവ്

MARCH 9, 2026, 2:23 AM

പത്തനംതിട്ട: അടൂരിൽ സിപിഐ സ്ഥാനാർഥിയാക്കുമെന്ന് പ്രഖ്യാപിച്ച പ്രിജി കണ്ണനെതിരെ ഫേസ്ബുക്ക് കമന്റുമായി സിപിഐ നേതാവ് രം​ഗത്ത്. 

പ്രിജിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് സംസ്ഥാന കൗൺസിൽ അംഗത്തിന്റെ പോസ്റ്റിനു താഴെയാണ് എതിർപ്പ് പരസ്യമാക്കി രം​ഗത്തെത്തിയത്. സിപിഐ അടൂർ മണ്ഡലം കമ്മിറ്റി അംഗം ഇ കെ സുരേഷ് ആണ് എതിർപ്പ് പരസ്യമാക്കിയത്.

കുടിയേറ്റ കർഷകർക്ക് നമോവാഹം- എന്നായിരുന്നു കമന്റ്. സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി കൊല്ലം ജില്ലാ കമ്മിറ്റിയിൽ ചേരുന്നതാണ് നല്ലതെന്നും കമന്റ് ചെയ്തു.

vachakam
vachakam
vachakam

കൊല്ലം മുൻ ജില്ലാ പഞ്ചായത്തംഗം പ്രിജി കണ്ണനെ അടൂരിൽ സ്ഥാനാർത്ഥിയായി ഇന്നലെ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു.  

  തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർ മാറിനിൽക്കണമെന്ന പാർട്ടി തീരുമാനം കർശനമാക്കിയതോടെ അടൂർ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാറിന് പകരം കൊല്ലം മുൻ ജില്ലാ പഞ്ചായത്ത് അംഗം പ്രിജി കണ്ണനെ മത്സരിപ്പിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് ധാരണയായി. ചിറ്റയത്തെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam