പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസിന്റെ ഭൂരിപക്ഷം സ്ഥാനാർത്ഥികളും രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിച്ചവരാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം.
ആ സ്ഥാനാർത്ഥികളിൽ ഒരാൾ ഇന്നലെ മയങ്ങി വീണെന്ന് കേട്ടെന്നും ഇനിയും പലരും മയങ്ങി വീഴാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര് ആരോപണ വിധേയനായാലും, കേസിൽപെട്ടാലും, മുഖം നോക്കാതെ നടപടിയെടുക്കുന്നതാണ് സിപിഐഎമ്മിന്റെ നയം.
മുകേഷിനെതിരെ കേസുണ്ടായപ്പോൾ അദ്ദേഹം ജാമ്യമെടുത്തിരുന്നു. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി വന്നപ്പോൾ അദ്ദേഹം ജാമ്യം എടുക്കാതെ ഒളിവിൽ പോയി.
അതാണ് ഇരു കേസുകളും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ജില്ലാ പ്രകടനപത്രിക പ്രകാശനത്തിനായി പത്തനംതിട്ട പ്രസ് ക്ലബിൽ എത്തിയപ്പോളായിരുന്നു രാജു എബ്രഹാമിന്റെ പരാമർശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
