കോട്ടയം: സ്വർണവും 45ലക്ഷവുമായി മുങ്ങി പിന്നീട് ഒളിവിലായിരുന്ന പാസ്റ്റർ കൊല്ലത്ത് അറസ്റ്റിലായി.
'പാസ്റ്റർ നമ്പൂതിരി' എന്ന് അറിയപ്പെടുന്ന കോട്ടയം നാട്ടകം മുളങ്കുഴ ജോസ് ആർക്കേഡിൽ ടി പി ഹരിപ്രസാദിനെയാണ് പൊലിസ് കൊല്ലത്തെ ഇയാളുടെ ഫ്‌ളാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്.
പിടിയിലായ ഹരിപ്രസാദ് 2023 മുതൽ കോട്ടയം മുളങ്കുഴ കേന്ദ്രമാക്കി പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ എന്ന പേരിലൊരു പ്രാർത്ഥനാ സ്ഥാപനം നടത്തിയിരുന്നു.
ഈ സ്ഥാപനത്തിലെ ദാനധർമ്മങ്ങളുടെ മറവിൽ നിരവധി ആളുകളുടെ സ്വർണവും പണവും തട്ടിയെടുത്തിട്ടുണ്ടെന്നും പൊലിസ് കണ്ടെത്തി.
മണർക്കാട് സ്വദേശിയായ യുവതിയുടെ സ്വർണവും പണവുമാണ് ഹരിപ്രസാദ് തട്ടിയെടുത്തത്. ശേഷം കോട്ടയം കുറുമ്പനാടം സ്വദേശിയായ യുവതിക്കൊപ്പം തമിഴ്‌നാട്, ബെംഗളൂരു, കേരളത്തിലെ മറ്റു ജില്ലകളിലായി എട്ടുമാസമായി ഒളിവിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
