പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: 20 പേരുടെ വിരൽ അടയാളം രേഖപ്പെടുത്തി

FEBRUARY 15, 2026, 9:36 PM

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിൽ 20 പേരുടെ വിരൽ അടയാളം രേഖപ്പെടുത്തി. 

ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനകൊമ്പുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. 1929ൽ സംസ്ഥാന സർക്കാർ കൈമാറിയതാണ് ഈ ആനകൊമ്പുകൾ. 2 കോടിവിലമതിപ്പ് വരുമെന്നാണ് നിഗമനം.

ഓഫീസേഴ്‌സ് മെസ്സിൽ ജോലി ചെയ്യുന്ന സൈനികരുടെവിരൽ അടയാളമാണ് രേഖപ്പെടുത്തിയത്. മോഷണം പോയ കൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ വിരലടയാളങ്ങൾ ഉണ്ടായിരുന്നു. ഇതുമായി താരതമ്യം ചെയ്യാന്നാണ് ക്യാമ്പിലുള്ളവരുടെ വിരലടയാളം ശേഖരിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

മെസ്സിലെ കുക്കിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ സംഘം പ്രതികരിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam