അവയവക്കച്ചവടക്കേസ്: ലേക്‌ഷോറും മുഖ്യപ്രതിയും തമ്മിലുള്ള കരാർ പുറത്ത്

JULY 16, 2026, 1:37 AM

കൊച്ചി: വ്യാജരേഖകൾ ചമച്ച് നടത്തിയെന്ന ആരോപണമുള്ള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയെന്നതിന് തെളിവെന്ന് പറയുന്ന കരാർ രേഖകൾ പുറത്തുവന്നു. മുഖ്യപ്രതി നജീബിന്റെ കല്ലട്രാസ് മെഡിക്കൽ ടൂറിസും കൊച്ചി ലേക്ഷോർ ആശുപത്രിയും തമ്മിൽ ഒപ്പുവെച്ച കരാറാണ് പുറത്തായത്.

കരാർ പ്രകാരം, ആശുപത്രിയിലെ ചികിത്സാ സേവനങ്ങളിലേക്ക് രോഗികളെ എത്തിക്കുന്ന പേഷ്യന്റ് ഫെസിലിറ്റേറ്റർ എന്ന നിലയിലാണ് കല്ലട്രാസ് മെഡിക്കൽ ടൂറിസിനെ നിയോഗിച്ചിരുന്നത്.

രേഖകൾ അനുസരിച്ച്, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരു രോഗിയെ എത്തിച്ചാൽ ഒരു ലക്ഷം രൂപയും, വൃക്ക മാറ്റിവയ്ക്കലിന് രോഗിയെ എത്തിച്ചാൽ 50,000 രൂപയും കമ്മീഷനായി നൽകുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ, മറ്റ് കിടത്തി ചികിത്സകൾക്കായി എത്തിക്കുന്ന രോഗികളുടെ ബില്ലിന്റെ 10 ശതമാനം കമ്മീഷനായി നൽകുമെന്നും കരാറിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

ഈ കരാർ കഴിഞ്ഞ വർഷം ഒക്ടോബർ 10-നാണ് ഒപ്പുവെച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

അവയവക്കച്ചവടക്കേസിലെ അന്വേഷണത്തിനിടെ പുറത്തുവന്ന ഈ രേഖകൾ കേസിൽ നിർണായക തെളിവാകുമോയെന്നത് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam