തിരുവനന്തപുരം : വനം വകുപ്പിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനുള്ള ‘ഓപ്പറേഷൻ വനരക്ഷ’യുടെ ഭാഗമായി സംസ്ഥാനത്തെ ഫോറസ്റ്റ് റേഞ്ച് ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന.സംസ്ഥാനത്തെ തെരഞ്ഞെടുത്ത 71 ഫോറസ്റ്റ് റേഞ്ച് ഓഫിസുകളിലാണ് ഇന്ന് രാവിലെ മുതൽ വിജിലൻസ് പരിശോധന നടക്കുന്നത്.
റോഡ് നിര്‍മാണം, ട്രൈബല്‍ സെറ്റില്‍മെന്റ് വികസന പ്രവര്‍ത്തനങ്ങള്‍, ഫയര്‍ ലൈന്‍ നിര്‍മാണം, എന്‍ ഒ സി അനുവദിക്കല്‍, ജണ്ട നിര്‍മാണങ്ങള്‍, സോളാര്‍ മതില്‍ നിര്‍മാണം തുടങ്ങിയ വിവിധ പദ്ധതികളുടെ നടത്തിപ്പുകളിലും കരാര്‍ അനുവദിക്കുന്നതിലും വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പില്‍ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ പി എസിന്റെ നിര്‍ദേശ പ്രകാരമാണ് മിന്നല്‍ പരിശോധന നടത്തിയത്. രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
