തിരുവനന്തപുരം: ഓപ്പറേഷന്‍ സൈബര്‍ ഹണ്ടില്‍ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ 263 പേരെ അറസ്റ്റ് ചെയ്തു. 382 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെയും റേഞ്ച് ഡി.ഐ.ജിമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും മേല്‍നോട്ടത്തിലായിരുന്നു റെയ്ഡ്.
രാജ്യവ്യാപകമായി സൈബര്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയും, എടിഎം, ചെക്കുകള്‍ എന്നിവ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കി കമ്മീഷന്‍ കൈപ്പറ്റിയവരെയുമാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി രാജ്യ വ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനുമായിട്ടാണ് ഓപ്പറേഷന്‍ സൈബര്‍ ഹണ്ട് എന്ന പേരില്‍ വ്യാപക റെയ്ഡുകള്‍ സംസ്ഥാനത്ത് നടത്തിയത്.
പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു ഇത്. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും വ്യാപകമായി നടത്തിയ റെയ്ഡില്‍ 125 പേര്‍ക്ക് നോട്ടീസ് നല്‍കി നിരീക്ഷണത്തില്‍ വിട്ടയച്ചു. തങ്ങളുടെ അറിവില്ലാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടതായി കണ്ടെത്തിയ അക്കൗണ്ടുകളുടെ ഉടമകള്‍, ഹവാല ഇടപാടുകളിലൂടെയും മറ്റും അക്കൗണ്ടുകളില്‍ പണം അയച്ചു കിട്ടിയവര്‍, സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നേരിട്ട് ബന്ധമില്ലാത്തതായി ബോധ്യപ്പെട്ട ആള്‍ക്കാര്‍ എന്നിവരെയാണ് നോട്ടീസ് നല്‍കി നിരീക്ഷണത്തില്‍ വിട്ടയച്ചിട്ടുള്ളത്.
സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ ഇവര്‍ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള തട്ടിപ്പുകളെ പറ്റി വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണങ്ങളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെ അതത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
