തിരുവനന്തപുരം: തിരുവോണദിനത്തിൽ തിരുവനന്തപുരം നെടുമങ്ങാട് കച്ചേരി ജംഗ്ഷനിലെ സ്‌നേഹ ഫ്‌ളവർ മാർട്ട് എന്ന പൂക്കടയിലുണ്ടായ തർക്കത്തിൽ തമിഴ്‌നാട് സ്വദേശിയായ അനീസ് കുമാറിന് (36) കുത്തേറ്റു.
സംഭവത്തിനുശേഷം ഒളിവിൽ പോയ കടയിലെ ജീവനക്കാരനായ കട്ടപ്പ എന്നറിയപ്പെടുന്ന കുമാറിനെ വൈകിട്ടോടെ നെടുമങ്ങാട് മാർക്കറ്റ് പരിസരത്തുനിന്നും പിടികൂടി.
കടയുടമയായ രാജന് പൂ നൽകിയതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
ഉച്ചയോടെ കടയിലെത്തിയ അനീസ് കുമാർ താൻ നൽകിയ പൂവിന്റെ പണം ആവശ്യപ്പെടുകയും ഇതിനെ തുടർന്ന് കടയിൽ തർക്കമുണ്ടാകുകയും ചെയ്തു. ഈ സമയം കടയിലുണ്ടായിരുന്ന ജീവനക്കാരനായ കട്ടപ്പ പൂവ് മുറിക്കാനുപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് അനീസിന്റെ നെഞ്ചിലാണ് കുത്തിയത്.
ഗുരുതരമായ പരിക്കേറ്റ അനീസ് കുമാറിന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിന് പിന്നീലെ കടയുടമയായ രാജനെ പോലീസ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്