കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നേഴ്സുമാരുടെ പ്രതിഷേധം 

MARCH 9, 2026, 1:24 AM

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധം.  40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ ഇന്ന് മുതൽ പണിമുടക്കി സമരം നടത്തുകയാണ്.

ഇതിൻ്റെ ഭാ​ഗമായാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലുൾപ്പെടെ നേഴ്സുമാർ പണിമുടക്കി സമരം നടത്തുന്നത്.

സമരത്തിനിറങ്ങിയ നഴ്സുമാരെ തടഞ്ഞുവെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. സമരം ചെയ്ത നേഴ്സുമാരെ പിരിച്ചുവിടുമെന്നു മാനേജ്മെൻ്റ് ഭീഷണിപ്പെടുത്തിയെന്നും നേഴ്സുമാർ പറയുന്നു.

vachakam
vachakam
vachakam

ഇന്നലെ രാത്രി തന്നെ ഇന്ന് സമരം ചെയ്യുമെന്ന് നേഴ്സുമാർ മാനേജ്മെൻ്റിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ രാവിലെ നേഴ്സുമാർക്ക് ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് തടഞ്ഞുവെച്ച് ജോലി ചെയ്യിപ്പിച്ചെന്നും യുഎൻഎ ഭാരവാഹികൾ പറയുന്നു.

ഇന്ന് സമരത്തിന് കൂടുതൽ നേഴ്സുമാർ എത്തിയിരുന്നു. ഇവരെ മാനേജ്മെന്റ് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്തുവെന്നും നേഴ്സുമാർ ആരോപിക്കുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam