കോഴിക്കോട്: വെള്ളാപ്പള്ളി നടേശനോട് വ്യക്തിപരമായ വിയോജിപ്പോ പ്രശ്നങ്ങളോ ഇല്ലെന്ന് മന്ത്രി ടി സിദ്ദിഖ്.
'സാമുദായിക നേതാക്കൾ പ്രധാനപ്പെട്ടയാളുകളാണ്. സാമുദായിക സൗഹൃദമാണ് നമ്മുടെ സമ്പത്ത്. ആ സൗഹൃദം കാത്തുസൂക്ഷിച്ചുപോകുന്നതിൽ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വലുതാണ്. ഈ മണ്ണ് ഇന്നത്തെ തലമുറയ്ക്കും വരും തലമുറയ്ക്കുമായി നിലനിർത്തുക. അതിൽ വിട്ടുവീഴ്ചയില്ല. ആ സമീപനം ഉയർത്തിപ്പിടിച്ച് കോൺഗ്രസ് മുന്നോട്ടുപോകും', ടി സിദ്ദിഖ് പറഞ്ഞു.
വർഗീയതയോടും വിഭാഗീയതയോടും ഐക്യപ്പെട്ട് പോകില്ലെന്ന് പലകുറി മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും വ്യക്തിപരമായ ബന്ധത്തിന്റെ പേരിൽ ആരെങ്കിലും വെള്ളാപ്പള്ളി നടേശനെ കാണാൻ പോകുന്നതിൽ തെറ്റുപറയാനാകില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും ടി സിദ്ദിഖ് പ്രതികരിച്ചു.
ഒരു വിവാദത്തിലേക്കും ഇല്ലെന്നും മുൻ കൃഷി മന്ത്രിയുടെ കൂടെയും പത്രസമ്മേളനത്തിലും ശ്രീറാം വെങ്കിട്ടരാമൻ ഇരുന്നിട്ടുണ്ടെന്നും സിദ്ദിഖ് വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
