തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കയറ്റിയിറക്ക് മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി, പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ എം.ആര്‍.എഫിനുവേണ്ടി 1,500 മെട്രിക് ടണ്‍ സ്വാഭാവിക റബ്ബര്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റിലെ അബിജാന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട എം.എസ്.സി ബിയാട്രിസ് എന്ന കപ്പലിലാണ് 60 കണ്ടെയ്‌നറുകളിലായി റബ്ബര്‍ എത്തിച്ചത്.
മുന്‍പ് മുംബൈ തുറമുഖം വഴിയായിരുന്നു എം.ആര്‍.എഫ് കമ്പനി ഇത്തരത്തില്‍ ചരക്കുകള്‍ എത്തിച്ചിരുന്നത്. മുംബൈയില്‍ നിന്ന് കേരളത്തിലെ ലക്ഷ്യസ്ഥാനത്തേക്ക് ചരക്കെത്താന്‍ ഏകദേശം ഒരു മാസത്തോളം സമയമെടുത്തിരുന്നു. എന്നാല്‍ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായതോടെ ചരക്കുനീക്കത്തിലെ ഈ വലിയ കാലതാമസം ഒഴിവാക്കാനും ഗതാഗതച്ചെലവ് കുറയ്ക്കാനും സാധിക്കുമെന്ന് തുറമുഖ അധികൃതര്‍ വ്യക്തമാക്കി.
വിഴിഞ്ഞത്തെ കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ദിവസം തന്നെ കണ്ടെയ്‌നറുകള്‍ റോഡുമാര്‍ഗം കോട്ടയത്തെ ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ ഡിപ്പോയിലേക്ക് (ഐ.സി.ഡി) മാറ്റും. അവിടെയുള്ള കസ്റ്റംസ് നടപടികള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും റബ്ബര്‍ എം.ആര്‍.എഫിന്റെ കൊച്ചിയിലുള്ള വെയര്‍ഹൗസിലേക്ക് കൊണ്ടുപോകുക. വിഴിഞ്ഞം വഴിയുള്ള ഈ ചരക്കുനീക്കം സംസ്ഥാനത്തെ വ്യാവസായിക മേഖലയ്ക്ക് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
