എൻസിപി പിളർന്നു; ശരദ് പവാറുമായുള്ള ബന്ധം വിച്ഛേദിച്ച് കേരള ഘടകം

MAY 29, 2026, 10:11 AM

കൊച്ചി ∙ കേരളത്തിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) പിളർന്നു. പുതിയ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശങ്ങൾ തള്ളിക്കൊണ്ട് മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ, മുൻ കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം കൊച്ചിയിൽ സമാന്തര സംസ്ഥാനതല യോഗം ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു.

ദേശീയ നേതൃത്വവുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച വിമത വിഭാഗം, താൽക്കാലികമായി ‘എൻസിപി (സെക്കുലർ)’ അല്ലെങ്കിൽ ‘എൻസിപി-എസ്’ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. തങ്ങൾ എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും ഇവർ വ്യക്തമാക്കി. ജൂൺ 20ന് പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കേന്ദ്ര നയങ്ങളോടുള്ള വിയോജിപ്പും കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ നിലനിൽപ്പുമാണ് ഇത്തരമൊരു നിർണായക തീരുമാനത്തിലേക്ക് നേതാക്കളെ നയിച്ചത്. പി.സി. ചാക്കോ ഉൾപ്പെടെയുള്ള ഒരു വിഭാഗം ഈ നീക്കങ്ങളിൽനിന്ന് വിട്ടുനിന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam