കൊച്ചി: കഴിഞ്ഞ ഇടതുഭരണകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമല്ല, ഭൂരിഭാഗം മന്ത്രിമാർക്കും കടുത്ത ധാർഷ്ട്യമായിരുന്നുവെന്ന് എൻ.സി.പി. (എസ്.പി.) സംസ്ഥാന ഭാരവാഹിയോഗത്തിൽ വിമർശനം.
ജനങ്ങളോടുള്ള മന്ത്രിമാരുടെ ഇടപെടലുകളിൽ ഈ അഹങ്കാരം പ്രകടമായിരുന്നുവെന്നും ഇത് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കരുതെന്ന് കോഴിക്കോട് ഘടകം ആവശ്യപ്പെട്ടിട്ടും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. സ്വയം മാറിനിൽക്കാൻ ശശീന്ദ്രൻ തയ്യാറാകണമായിരുന്നുവെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി.
ആലത്തൂരിലെ പരാജയസാധ്യത മുൻകൂട്ടി കാണുന്നതിൽ തനിക്ക് തെറ്റുപറ്റിയെന്ന് എ.കെ. ശശീന്ദ്രൻ യോഗത്തിൽ സമ്മതിച്ചു. മറ്റ് മേഖലകളിൽ നിന്ന് അത്തരമൊരു സൂചന ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പരാമർശങ്ങൾ തിരുത്താൻ ഇടത് നേതാക്കളുടെ ഭാഗത്തുനിന്ന് നീക്കമുണ്ടാകാത്തത് വലിയ തിരിച്ചടിയായി. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ തരംഗം ഉണ്ടായതായും യോഗം വിലയിരുത്തി. സംസ്ഥാന അധ്യക്ഷൻ തോമസ് കെ. തോമസ് യോഗം ഉദ്ഘാടനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
