​ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം‌’: പൊലീസ് ഫൊട്ടോഗ്രഫറുടെ മൊഴിയും  തിരുത്തി 

JUNE 7, 2026, 9:36 PM

ആലപ്പുഴ:    മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ എഡിജിപി എം.ആർ.അജിത്കുമാറിന്റെ ഓഫിസിൽ ശ്രമം നടന്നു? ഈ വിവരം എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുമുണ്ട്.

 പൊലീസ് ഫൊട്ടോഗ്രഫറുടെ മൊഴി വരെ തെറ്റായി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്. 'ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്തിയത് മനഃപൂർവം തെറ്റായ ആഖ്യാനം സൃഷ്ടിക്കാനും പ്രതികളെ രക്ഷിക്കാനുമാണോ എന്ന് എസ്ഐടി അന്വേഷിച്ചുവരികയാണ്' എന്നും റിപ്പോർട്ടിലുണ്ട്. 

പൊലീസ് ഫൊട്ടോഗ്രഫർ പകർത്തിയ മർദന ദൃശ്യങ്ങളുമായി ബന്ധപ്പെട്ടു റഫർ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് എസ്ഐടി എഡിജിപി ഓഫിസിൽ നടന്ന 'രക്ഷാപ്രവർത്തനം' വിശദീകരിക്കുന്നത്.

vachakam
vachakam
vachakam

  കേസ് നിലനിൽക്കില്ലെന്നു കാണിച്ച് ആദ്യ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റഫർ റിപ്പോർട്ട് തയാറാക്കിയത് എഡിജിപിയുടെ ഓഫിസിൽ വച്ചാണെന്നും വസ്തുതകൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും പ്രതികളുടെ ജാമ്യഹർജിയെ എതിർത്ത് എസ്ഐടി സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam