തിരുവനന്തപുരം: പി.പി ചിത്തരഞ്ജൻ എംഎൽഎ നിയമസഭയിൽ നടത്തിയ പരാമർശത്തിനെതിരെ നജീബ് കാന്തപുരം എംഎൽഎ രംഗത്ത്.
പി.പി ചിത്തരഞ്ജന്റേത് നിയമസഭ കേട്ട ഏറ്റവും നീചമായ പരാമർശമാണെന്നും 'യാതൊരുവിധ തെറ്റ് തിരുത്തലും ഇല്ലാത്ത സർക്കാരായി പിണറായി സർക്കാർ മാറിയെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രിക്ക് പിന്നാലെ എംഎൽഎയും! സഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പിപി ചിത്തരഞ്ജൻ
മുഖ്യമന്ത്രി പിണറായി വിജയൻറെ ബോഡി ഷേമിങ് പരാമർശത്തിന് പിന്നാലെയാണ് പി.പി ചിത്തരഞ്ജൻ എംഎൽഎ നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ചത്. ‘രണ്ട് കൈയും ഇല്ലാത്ത ഒരാൾ ചന്തിയിൽ ഒരു ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്’ എന്നായിരുന്നു എംഎൽഎയുടെ പരിഹാസം.
മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ് പരാമർശം കേരളം പോലെ പുരോഗമനം അവകാശപ്പെടുന്ന നാടിൻറെ എല്ലാ വളർച്ചയെയും ഇല്ലാതാക്കി. കേരളം ആർജിച്ച എല്ലാ നേട്ടങ്ങളേയും സിപിഎം കുഴിച്ചുമൂടുകയാണെന്നും' നജീബ് കാന്തപുരം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
