കോഴിക്കോട്: പി വി അൻവറിനെ ബേപ്പൂരിലേക്ക് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്.
ബേപ്പൂരിലെ മത്സര സാധ്യത പരസ്യമാക്കിക്കൊണ്ട് ബേപ്പൂർ ബീച്ചിൽ ജനങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങൾ അൻവർ സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
കള പറിക്കാനല്ല കാറ്റ് കൊള്ളാൻ വന്നത് എന്നായിരുന്നു പോസ്റ്റ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ ബേപ്പൂരിൽ കേന്ദ്രീകരിക്കുകയാണ് പി വി അൻവർ.
അൻവറിന് ബേപ്പൂരിൽ വിജയം ഉറപ്പാണെന്നും യുഡിഎഫ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞെന്നും മുസ്ലിം ലീഗ് നേതാവ് എം സി മായീൻ ഹാജി പറഞ്ഞു.
പി വി അൻവറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. റിയാസിനോട് മത്സരിക്കാൻ അൻവർ കാത്തിരിക്കുകയാണ്. എൽഡിഎഫ് ഭരണത്തിൽ ഇവിടെ ആർക്കാണ് ഗുണം ലഭിച്ചത് എന്ന് ചർച്ചയാകുമെന്നും എം സി മായീൻ ഹാജി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
