അമ്പലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയില്‍ തനിച്ചു താമസിച്ചിരുന്ന അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍. മരിച്ച സ്ത്രീയുടെ വാച്ചും കൊലപാതകസമയത്ത് രണ്ടാം പ്രതി അനീഷ ധരിച്ചിരുന്ന വസ്ത്രങ്ങളും സ്ത്രീയുടെ വീട് കുത്തിത്തുറക്കാനുപയോഗിച്ച ആയുധങ്ങളും അന്വേഷണ സംഘം കണ്ടെത്തി.
ഒന്നാം പ്രതി തൃക്കുന്നപ്പുഴ മുട്ടേക്കാട്ടില്‍ സൈനുലാബ്ദീന്‍, രണ്ടാം പ്രതിയും ഇയാളുടെ ഭാര്യയുമായ അനീഷ എന്നിവരുമൊത്ത് കരുനാഗപ്പള്ളി മൈനാഗപ്പള്ളിയില്‍ ഇവര്‍ ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍ വെള്ളിയാഴ്ച അന്വേഷണ സംഘം തെളിവെടുത്തു. പൊലീസിന്റെ അപേക്ഷ വെള്ളിയാഴ്ച പരിഗണിച്ച അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച വൈകുന്നേരം വരെയാണ് അനീഷയെ കസ്റ്റഡിയില്‍ വിട്ടത്. സൈനുലാബ്ദീന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് നീട്ടി.
കൊലപാതകം നടന്ന ഒറ്റപ്പനയിലെ വീട്ടില്‍ സൈനുലാബ്ദീനുമായി അന്വേഷണസംഘം വെള്ളിയാഴ്ച തെളിവെടുത്തു. സ്ത്രീയുടെ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്നാണ് പ്രതികള്‍ കൊലപാതകത്തിനായി അകത്ത് കടന്നത്. തേങ്ങ പൊതിക്കാനുപയോഗിക്കുന്ന ഇരുമ്പുപാരയും വെട്ടുകത്തിയുമുപയോഗിച്ചാണ് വാതില്‍ കുത്തിത്തുറന്നത്. ഇരുമ്പുപാര സ്ത്രീയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. വൈകുന്നേരമാണ് രണ്ട് പ്രതികളുമായി മൈനാഗപ്പള്ളിയിലെ വീട്ടില്‍ തെളിവെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്