തിരുവനന്തപുരം: നവരവാമൂടിന് സമീപം 17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഘർഷത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ പ്രതികൾ ബൈക്കിൽ കൊണ്ടുപോകുന്നതും പിന്നീട് വഴിയരികിൽ വീഴുന്നതുമായ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
പെരിങ്ങമല സ്വദേശിയായ ശിവസൂര്യയാണ് കഴിഞ്ഞ രാത്രി ഉണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെട്ടത്. യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പുറത്തുവന്ന ദൃശ്യങ്ങളിൽ ബോധരഹിതനായ ശിവസൂര്യയെ ബൈക്കിൽ ഇരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും കാണാം. സംഭവത്തിന് മുമ്പ് ഉണ്ടായ സംഘർഷത്തിനിടെ സമീപത്തെ ഒരു കടയുടെ ചില്ല് തകർന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തകർന്ന കുപ്പിച്ചില്ല് ശരീരത്തിൽ തുളച്ചുകയറിയതാണ് മരണകാരണമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ.
സംഭവവുമായി ബന്ധപ്പെട്ട് ശിവസൂര്യയുടെ സുഹൃത്തുക്കളായ അജിത്തിനെയും കാർത്തിക്കിനെയും നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം, സംഘർഷത്തിന് കാരണമായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവസമയത്ത് യുവാക്കൾ ലഹരിയുടെ സ്വാധീനത്തിലായിരുന്നോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
