കെഎസ്ആർടിസിയിൽ ഇനി വാട്‌സ്ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം; എഐ അധിഷ്ഠിത പുതിയ സേവനം ആരംഭിച്ചു

AUGUST 6, 2026, 7:29 AM

തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ എഐ (AI) അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം കെഎസ്ആർടിസി അവതരിപ്പിച്ചു. പ്രത്യേക ആപ്പോ രജിസ്‌ട്രേഷനോ ഇല്ലാതെ വാട്‌സ്ആപ്പ് ചാറ്റിലൂടെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നതാണ് പുതിയ സംവിധാനം.

9447071021 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയച്ചാൽ ചാറ്റ്ബോട്ട് വഴി ബുക്കിങ് നടപടികൾ ആരംഭിക്കും. യാത്രാ മാർഗം, യാത്രാ തീയതി, സർവീസ്, സീറ്റ് എന്നിവ തിരഞ്ഞെടുത്ത് സുരക്ഷിതമായ ഓൺലൈൻ പേയ്മെന്റ് നടത്തിയാൽ ബുക്കിങ് പൂർത്തിയാക്കാം. ബുക്കിങ് വിജയകരമായി പൂർത്തിയായാൽ ഇ-ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും അതേ വാട്‌സ്ആപ്പ് ചാറ്റിൽ തന്നെ ലഭ്യമാകും.

മെട്രോ റെയിൽ മാതൃകയിലാണ് കെഎസ്ആർടിസിയും എഐ അധിഷ്ഠിത ചാറ്റ്ബോട്ട് സംവിധാനം ഒരുക്കിയിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകൾക്കൊപ്പം മംഗ്ലീഷിലും ആശയവിനിമയം നടത്താൻ കഴിയുന്ന രീതിയിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാങ്കേതിക പരിജ്ഞാനം കുറവുള്ളവർക്കും എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന തരത്തിലാണ് സേവനം ഒരുക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

ടിക്കറ്റ് ബുക്കിങ്ങിന് പുറമെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ, സഹായങ്ങൾ, പരാതികൾ, നിർദേശങ്ങൾ എന്നിവയും ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.

അതേസമയം, യാത്രക്കാരുടെ പരാതികൾക്കും സേവനസഹായങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസിയുടെ ടോൾ-ഫ്രീ കസ്റ്റമർ കെയർ നമ്പർ 149 വഴിയും സേവനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam