ചാലക്കുടി: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. ചാലക്കുടി പോട്ട വാഴക്കുന്ന് കനാലിലാണ് അപകടമുണ്ടായത്. അപകടത്തിൽ 10 കുട്ടികൾക്ക് പരിക്കേറ്റു.
ആളൂർ സെന്റ് ജോസഫ് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ വിട്ട ശേഷം കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. തുടർന്ന് ബസ് റോഡരികിലെ കനാലിലേക്ക് മറിയുകയായിരുന്നു.
അപകടം കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെടുത്ത് സമീപത്തെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നുമാണ് പ്രാഥമിക വിവരം.
വിവരമറിഞ്ഞ് ചാലക്കുടി പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
