കൊച്ചിയിലേക്കുള്ള വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; പാലക്കാട് സ്വദേശി അറസ്റ്റിൽ

AUGUST 6, 2026, 6:36 AM

കൊച്ചി: മലേഷ്യയിലെ കോലാലംപൂരിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന ബാട്ടിക് എയർലൈൻസ് വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ 36-കാരൻ ജംഷീർ അത്താണിക്കൽ ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 9.30നും 11.05നും ഇടയിലാണ് സംഭവം നടന്നത്. ഒ.ഡി. 231 നമ്പർ ബാട്ടിക് എയർലൈൻസ് വിമാനത്തിലെ 12A സീറ്റിലായിരുന്നു ജംഷീർ യാത്ര ചെയ്തിരുന്നത്.

യാത്രയ്ക്കിടെ അപ്രതീക്ഷിതമായി എമർജൻസി എക്‌സിറ്റ് വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയും വാതിലിനോട് ചേർന്ന വിൻഡോ പാനൽ അടിച്ചുതകർക്കാൻ ശ്രമിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. ഇയാളെ തടയാൻ ശ്രമിച്ച സഹയാത്രികരെയും വിമാന ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

vachakam
vachakam
vachakam

യാത്രക്കാരുടെയും ക്യാബിൻ ക്രൂവിന്റെയും സമയോചിതമായ ഇടപെടലിലൂടെയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് വിമാനം സുരക്ഷിതമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി.

സംഭവത്തിന്റെ ദൃശ്യങ്ങൾ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തിയതും പുറത്തുവന്നിട്ടുണ്ട്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ബാട്ടിക് എയർലൈൻസിന്റെ സെക്യൂരിറ്റി ഇൻചാർജ് ബിന്ദുമോഹൻ നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് ജംഷീറിനെ അറസ്റ്റ് ചെയ്തത്.

യാതൊരു പ്രകോപനവും ഇല്ലാതിരുന്ന സാഹചര്യത്തിൽ ഇയാൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിന്റെ കാരണം അന്വേഷിച്ചുവരികയാണ്. പ്രതിയുടെ പശ്ചാത്തലവും മാനസികാവസ്ഥയും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam