കുന്നംകുളം ബസ് അപകടം: മരണം രണ്ടായി; ചികിത്സയിലായിരുന്ന സ്ത്രീയും മരിച്ചു

AUGUST 6, 2026, 5:43 AM

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 50 വയസ്സുള്ള സ്ത്രീയും മരിച്ചു. നേരത്തെ 18-കാരിയായ റിയാ ഫാത്തിമയാണ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ ജോബിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റ ജോബിയെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവറുടെ മൊഴിപ്രകാരം സ്വകാര്യ ബസ് അമിതവേഗത്തിലായിരുന്നു. കുന്നംകുളത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് ഓടിക്കൊണ്ടിരിക്കെയായിരുന്നു നിയന്ത്രണം വിട്ട ബസ് ഓട്ടോയിൽ ഇടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

കുന്നംകുളം പാറേമ്പാടത്ത് വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് കാർ, ഓട്ടോ, ബൈക്ക് ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam