തൃശൂർ: വെടിക്കെട്ട് ദുരന്തമുണ്ടായ മുണ്ടത്തിക്കോട് പാടശേഖരത്തിൽ നടത്തിയ തെരച്ചിലിൽ മനുഷ്യന്റെ തല കണ്ടെത്തി. ദുരന്തമുണ്ടായ സ്ഥലത്ത് നിന്ന് മുക്കാൽ കിലോമീറ്റർ ദൂരെയുള്ള പാടശേഖരത്തിൽ നിന്നാണ് പുരുഷന്റെ തല കണ്ടെത്തിയത്.
കണ്ടെത്തിയ ശരീരഭാഗം കാണാതായ തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരിയുടേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗമാണ് ഗിരി. ഇനി മൂന്ന് പേരെ കൂടിയാണ് കണ്ടെത്താൻ ഉള്ളത്.
അതേസമയം, വൈകീട്ടോടെ തെരച്ചിൽ അവസാനിപ്പിക്കാനായിരുന്നു നേരത്തെ പൊലീസ് തീരുമാനമെടുത്തിരുന്നത്. എന്നാൽ, മുക്കാൽ കിലോമീറ്റർ ദൂരെ നിന്ന് വീണ്ടും ശരീരഭാഗം ലഭിച്ചതോടെ അപകടം നടന്ന സ്ഥലത്ത് കൂടുതൽ ദൂരേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നിലവിലെ തീരുമാനം. കഡാവർ നായയുടെ അടക്കം സഹായത്തോടെയാകും തെരച്ചിൽ നടത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
