മുനമ്പത്തെ ഭൂമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് യോഗം.കമ്മീഷനെ റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി പുനസ്ഥാപിച്ചിരുന്നു. കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നാണ് വിധി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്.മുനമ്പം വിഷയം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയപരമായ ഒരു നീക്കമായിരുന്നു ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുക എന്നുള്ളത്.
കമ്മീഷന്റെ നിയമനം നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സിംഗിള്‍ ബെഞ്ച് നേരത്തെ പ്രവര്‍ത്തനം തടഞ്ഞിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ഇറക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
