കൊല്ലം: ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് നൂറിലധികം പേരിൽ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തതായി പരാതി. സൻതൃപ്തി റിക്രൂട്ട്മെന്റ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ പേരിൽ പ്രവർത്തിച്ച സംഘത്തിനെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധാരണക്കാരാണ് തട്ടിപ്പിനിരയായത്. വിരമിച്ച ഐബി ഉദ്യോഗസ്ഥൻ സോളമൻ സെബാസ്റ്റ്യനും ആർഎസ്‌പി നേതാവ് ജസ്റ്റിൻ ജോണും ചേർന്നാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.
തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും ക്രൈസ്തവ വിശ്വാസികളാണെന്നും, ഇറ്റലിയിൽ തൊഴിൽ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് ഒരാളിൽ നിന്ന് ഒരു ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ വാങ്ങിയതായും പരാതിയിൽ പറയുന്നു.
പണം ശേഖരിച്ച ശേഷം സൻതൃപ്തി റിക്രൂട്ട്മെന്റ് ഇന്ത്യയുടെ ഓഫീസ് പൂട്ടിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് പരാതിക്കാർ സോളമൻ സെബാസ്റ്റ്യന്റെ വീട്ടിലും ഓഫീസിലും എത്തി പ്രതിഷേധിച്ചു.
തട്ടിയെടുത്തതായി ആരോപിക്കുന്ന നാലുകോടിയിലധികം രൂപ ഫിൻലൻഡിലേക്ക് കൈമാറിയെന്നാണ് ലഭിക്കുന്ന വിവരമെന്നും പരാതിക്കാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
