ഇടുക്കി: കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഭരണമാറ്റത്തിന് പിന്നാലെ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന ആവശ്യം സജീവമാക്കി കേരള കോൺഗ്രസ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് പുതിയ യുഡിഎഫ് സർക്കാരിൽ കേരള കോൺഗ്രസിന്റെ മന്ത്രിയാകുമെന്ന് ഉറപ്പായ മോൻസ് ജോസഫ് പ്രതികരിച്ചു.
കേരളത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറുമ്പോൾ തമിഴ്‌നാട്ടിൽ കോൺഗ്രസ് പിന്തുണയ്ക്കുന്ന സർക്കാരാണ് (വിജയ്‌യുടെ നേതൃത്വത്തിൽ) നിലവിലുള്ളത് എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയിലൂടെ ഈ വിഷയത്തിൽ ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
വകുപ്പ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പാർട്ടിക്ക് അർഹമായ മന്ത്രിസ്ഥാനങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് മുന്നണിയിൽ 9 സീറ്റുകളിൽ കേരള കോൺഗ്രസ് മത്സരിച്ചിരുന്നുവെങ്കിൽ മുഴുവൻ സീറ്റുകളിലും വിജയിക്കുമായിരുന്നു. മുന്നണി മര്യാദയുടെ ഭാഗമായി 2 സീറ്റുകൾ കോൺഗ്രസിനായി വിട്ടുനൽകിയവരാണ് തങ്ങൾ. അതുകൊണ്ടുതന്നെ പുതിയ മന്ത്രിസഭയിൽ രണ്ട് മന്ത്രിസ്ഥാനങ്ങളും സുപ്രധാന വകുപ്പുകളും ലഭിക്കാൻ കേരള കോൺഗ്രസിന് പൂർണ്ണ അർഹതയുണ്ടെന്ന് മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
