ബൈക്കുകൾ കൂട്ടിയിടിച്ച് 3 യുവാക്കൾ‌ക്ക് ദാരുണാന്ത്യം 

MARCH 8, 2026, 8:33 PM

തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. നെടുമങ്ങാട് - ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ഹോസ്പിറ്റലിൽ സമീപം ആയിരുന്നു അപകടം. 

കുളപ്പട പാതാരിമൂല സ്വദേശി ശ്രീലാൽ (25), കുളപ്പട മൊന്തിയോട് സ്വദേശി രാജേഷ് (21), കുളപ്പട പത്തേക്കർ സ്വദേശി ബിനോയ് (21) എന്നിവരാണു മരിച്ചത്.   

ഇന്നലെ രാത്രി 10.45ന് ആണ് അപകടം,  രണ്ടുപേർ അപകട സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണു മരിച്ചത്. 

vachakam
vachakam
vachakam

അമിതവേഗതയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകൾ അമിതവേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam