ആർ.ടി.ഒയെ രേഖാമൂലം അറിയിക്കണം; പഠനയാത്രകൾക്ക് കർശന നിർദ്ദേശങ്ങൾ

NOVEMBER 14, 2025, 3:10 AM

കൊച്ചി: സ്കൂളുകളിലെ പഠനയാത്രകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് (MVD) കർശന മുന്നറിയിപ്പ് നൽകി. ടൂറിന് പുറപ്പെടുന്നതിന് ഒരാഴ്ച മുൻപെങ്കിലും മാനേജ്‌മെന്റുകൾ ആർ.ടി.ഒയെ (RTO) രേഖാമൂലം അറിയിക്കണം. 

ഈ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ, എം.വി.ഡി. ബസുകൾ പരിശോധിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. 

പരിശോധന പൂർത്തിയാക്കാത്ത ബസ്സുകൾക്ക് അപകടം സംഭവിച്ചാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും പ്രിൻസിപ്പലിനായിരിക്കും എന്നും എം.വി.ഡി. മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

പഠനയാത്രകൾക്ക് ഉപയോഗിക്കുന്ന പല ടൂർ ബസ്സുകളിലും എമർജൻസി എക്സിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 

കൂടാതെ, ഡ്രൈവർമാരുടെ അശ്രദ്ധമായ പെരുമാറ്റം അപകടങ്ങൾ വർദ്ധിപ്പിക്കുന്നതായും എം.വി.ഡി. ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ, രൂപമാറ്റം വരുത്തിയതും, ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതും, ആരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനങ്ങൾ പഠനയാത്രകൾക്ക് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam