കാലവർഷം ചതിച്ചു; ജൂലൈയിൽ കേരളത്തിൽ 34% മഴക്കുറവ്; കാർഷിക മേഖലയിലും ആശങ്ക

JULY 21, 2026, 12:08 AM

കൊച്ചി: കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കേണ്ട ജൂലൈ മാസത്തിൽ കേരളത്തിൽ മഴയിൽ വൻ കുറവ് രേഖപ്പെടുത്തി. ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 34 ശതമാനം കുറവാണ് ലഭിച്ചത്. എൽനിനോയുടെ സ്വാധീനത്തെ തുടർന്നുണ്ടായ മഴക്കുറവ് കാർഷിക മേഖലയുൾപ്പെടെ വിവിധ മേഖലകളെ ആശങ്കയിലാഴ്ത്തുന്ന സാഹചര്യമാണ്.

സംസ്ഥാനത്തെ 14 ജില്ലകളിൽ 12 ജില്ലകളിലും ശരാശരിയേക്കാൾ കുറവ് മഴയാണ് ലഭിച്ചത്. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ മാത്രമാണ് മഴ സാധാരണ നിലയിൽ രേഖപ്പെടുത്തിയത്. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിലാണ് താരതമ്യേന കൂടുതൽ മഴ ലഭിച്ചിട്ടുള്ളത്.

വടക്കൻ മലബാറിലെ ചില ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴ മാത്രമാണ് ലഭിക്കുന്നത്.

vachakam
vachakam
vachakam

ഇടവേളകളോടെ ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ആകെ മഴയുടെ അളവ് ഇപ്പോഴും കുറവാണ്. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത വീണ്ടും കുറയാൻ സാധ്യതയുള്ളതിനാൽ നാളെ മുതൽ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകളില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam