മോഡലിങ്ങിന്റെ മറവിൽ പീഡനം; അന്വേഷണം സിനിമ സീരിയൽ രം​ഗത്തേക്കും 

MAY 20, 2026, 8:53 PM

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ പീഡിപ്പിച്ച കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഈ കേസ്  സിനിമ-സീരിയൽ രം​ഗത്തേക്കും വ്യാപിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.   

പ്രതികൾക്ക് സിനിമ-സീരിയൽ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.  

 കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ മുംബൈയിൽ നിന്ന് പിടികൂടി കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെ കൊച്ചിയിലെത്തിച്ച ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങി. സിന്ധുവാണ് യുവതികളെ ദുബായിലേക്ക് കൊണ്ടുപോകുന്നതിനുള്ള മുഴുവൻ പദ്ധതികളും ആസൂത്രണം ചെയ്തത്.

കേസിന്റെ അന്തർസംസ്ഥാന, അന്താരാഷ്ട്ര കണ്ണികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിക്കാനാണ് നിലവിൽ അന്വേഷണസംഘം ശ്രമിക്കുന്നത്.  


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam