ഷിക്കാഗോ: ഗീതാമണ്ഡലത്തിന്റെ ഈ വർഷത്തെ സാമൂഹികപ്രവർത്തനങ്ങൾക്കും സമൂഹനന്മയ്ക്കായി നൽകിയ സംഭാവനകൾക്കും ലഭിച്ച അംഗീകാരത്തിന്റെ ഭാഗമായി പ്രമുഖ മാധ്യമപ്രവർത്തകരെ ഓണാഘോഷ വേദിയിൽ ആദരിച്ചു.
അമേരിക്കൻ മലയാളി സമൂഹത്തിന്റെ ജീവിതവുംപ്രവർത്തനങ്ങളും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന മാധ്യമപ്രവർത്തകരാണ് ജോസ്‌ചെന്നിക്കര, ജോസ് കണിയാലി, അലൻ ജോർജ് എന്നിവർ.
ഷിക്കാഗോ മലയാളികളുടെ സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റങ്ങൾക്കും സമൂഹത്തിലെ വിവിധവിഷയങ്ങൾക്കും മാധ്യമശ്രദ്ധ നൽകുന്നതോടൊപ്പം, മലയാളിസമൂഹത്തിന്റെ ശബ്ദമായി പ്രവർത്തിക്കുന്നതിലും ഇവർ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ഗീതാമണ്ഡലം ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
വാർത്തകളെ കേവലം റിപ്പോർട്ട് ചെയ്യുന്നതിൽ ഒതുങ്ങാതെ, സമൂഹത്തിന്റെ നന്മയും ഐക്യവും പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മാധ്യമധർമ്മമാണ് ഇവരുടെപ്രവർത്തനങ്ങളുടെ പ്രത്യേകതയെന്നും ഗീതാമണ്ഡലംവിലയിരുത്തി.
'സത്യസന്ധമായ മാധ്യമധർമ്മം എങ്ങനെയായിരിക്കണം എന്ന് സമൂഹത്തിന് കാട്ടിക്കൊടുക്കുന്ന ഇവരുടെ ഉദാത്തമായസംഭാവനകളെ മാനിച്ചാണ് ഈ വർഷത്തെ ഗീതാമണ്ഡലത്തിന്റെ ഓണാഘോഷ വേദിയിൽ സമാദരണീയരായ ഈ മഹത് വ്യക്തിത്വങ്ങളെ ആദരിച്ചത്,' ഗീതാമണ്ഡലം പ്രസിഡന്റ് അപ്പുക്കുട്ടൻ ശേഖരൻ പറഞ്ഞു.
സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന വ്യക്തികളെയുംസ്ഥാപനങ്ങളെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഗീതാമണ്ഡലത്തിന്റെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
സാമൂഹിക സേവനവും സാംസ്‌കാരിക സംരക്ഷണവും മാധ്യമപ്രവർത്തനവും പരസ്പരം േൈകാർക്കുമ്പോഴാണ് ഒരു സമൂഹത്തിന്റെ പുരോഗതികൂടുതൽ ശക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗീതാമണ്ഡലത്തിന്റെ ഓണാഘോഷ വേദിയിൽ നടന്നആദരിക്കൽ ചടങ്ങ് സമൂഹത്തിന്റെ വിവിധമേഖലകളിലുള്ളവരുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി.
കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ആഘോഷിക്കുന്നഓണവേദിയിൽ, സമൂഹത്തിനായി നിസ്വാർത്ഥമായിപ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരെ ആദരിച്ചത്ആഘോഷത്തിന് കൂടുതൽ അർത്ഥവത്തായ മാനം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
