മലപ്പുറം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച മലബാര്‍ തിണ്ടിസ് കള്‍ച്ചറല്‍ ബിനാലെയിലേക്ക് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി, ബോളിവുഡ് സൂപ്പര്‍ താരം ഷാറുഖ് ഖാന്‍, എആര്‍ റഹ്മാന്‍, ശ്രേയ ഘോഷാല്‍ എന്നിവരെ ഉള്‍പ്പെടെ കൊണ്ടുവരാന്‍ ആലോചിക്കുന്നുവെന്ന് പൊന്നാനി എംഎല്‍എ കെപി നൗഷാദലി.
പൊന്നാനിയിലെ ഒരു കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. മോഹന്‍ലാലിനെ പൊന്നാനി ബിനാലെയുടെ ഡയറക്ടറാക്കണമെന്നുള്ള ആലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷാറുഖ് ഖാനും എആര്‍ റഹ്മാനും ശ്രേയ ഘോഷാലും, എന്തിന് ലയണല്‍ മെസി തൊട്ട് മംദാനി വരെയുള്ളവരെ പൊന്നാനിയിലേക്ക് കൊണ്ടുവരണമെന്ന് ചിന്തയുണ്ട്. ഇതു നിങ്ങള്‍ വിടുവായത്തമായി കാണണ്ട, ഞാനീ പറഞ്ഞ പേരുകളില്‍ 75 ശതമാനമെങ്കിലും ഇവിടെ വരുമെന്നതില്‍ തര്‍ക്കം വേണ്ട. അത്തരത്തിലാണ് അത് വിഭാവനം ചെയ്യുന്നത് -എംഎല്‍എ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
